സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നില്‍ അടിച്ചെന്ന് നാലാം പ്രതി, വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാംപ്രതി

single-img
8 October 2020

സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണെന്ന് പ്രതികളുടെ മൊഴി. സംഘം ചേര്‍ന്നുള്ള ആക്രമണത്തിലൂടെയാണ് സനൂപിനെ കൊലപ്പെടുത്തലിയതെന്നാണ് പ്രതികൾ മൊഴി നൽകിയത്. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നില്‍ അടിച്ചെന്ന് അറസ്റ്റിലായ നാലാം പ്രതി സുജയ്‌യും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാംപ്രതി സുനീഷും പൊലീസിനോട് പറഞ്ഞു.

സുജയ്‌യും സുനീഷും വ്യാഴാഴ്ചയാണ് പൊലീസ് പിടിയിലായത്.  ഇവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. സംഭവത്തില്‍ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കുമെന്നാണ് സൂചനകൾ. 

നന്ദനെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ തൃശൂര്‍ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം. സനൂപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  പ്രതികള്‍ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി.