അട്ടിമറി സാധ്യതയില്ല: സെ​ക്ര​ട്ടേ​റി​യേറ്റി​ൽ തീപിടിച്ച സംഭവത്തിൽ അഗ്നിശമന സേന

single-img
27 August 2020

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ട്ടി​മ​റി​സാ​ധ്യ​ത ത​ള്ളി അ​ഗ്നി​ശ​മ​ന​സേ​ന രംഗത്ത്. തീ​പി​ടി​ത്ത​ത്തി​ൽ അ​ട്ട​മി​റി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഫാ​നി​ലെ ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന പറയുന്നത്. 

ഗു​രു​ത​ര​മാ​യ തീ​പി​ടി​ത്തമ​ല്ല ഉ​ണ്ടാ​യ​തെ​ന്നാണ് അഗ്നിശമന സേന പറയുന്നത്. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ഇ​ന്ന് സ​മ​ർ​പ്പി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റി​പ്പോ​ർ​ട്ട് ശ​രി​വ​യ്ക്കു​ന്ന​താ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും ക​ണ്ടെ​ത്ത​ൽ. 

ഫാ​നി​ൽ​നി​ന്ന് തീ​യു​ണ്ടാ​യി എ​ന്നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.