പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിക്കാനുള്ള തിയതി 25 വരെ നീട്ടി
കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും ഈ മാസം 25 വരെ നീട്ടി. യോഗ്യരായവര്‍ക്ക് അപേക്ഷ സമർപ്പിക്കാനും കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി 25 ന് വൈകീട്ട് അഞ്ചു മണി വരെയായിരിക്കുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്സൈ റ്റിലൂടെ സമര്‍പ്പിക്കാന്‍ സാധിക്കും.
അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഓണ്‍ലൈനായി തന്നെ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി .ആദ്യംഓണ്‍ലൈന്‍ വഴി അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഈ മാസം 20വരെ നീട്ടിയിരുന്നു.
സംസ്ഥാനത്തെ സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സീറ്റ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് വീണ്ടും സമയം നീട്ടിയത്.ഇത്തരക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസില്‍ നിന്നാണ് വാങ്ങേണ്ടത്.