ബെയ്‌റൂട്ട് സ്‌ഫോടനം; വിവാഹ ചിത്രീകരണത്തിനിടെ ജീവൻ രക്ഷിക്കാൻ ഓടുന്ന നവവധു; ദൃശ്യം വൈറൽ

single-img
5 August 2020

ലെബനോൻറെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം സംഭവിച്ച സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നഗരത്തിൽ സ്‌ഫോടനം നടക്കുന്ന സമയത്ത് നടന്ന ഒരു വിവാഹ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വിവാഹ വസ്ത്രത്തിൽ കൈയ്യില്‍ പൂക്കളും പിടിച്ച് നില്‍ക്കുന്ന വധുവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചിത്രീകരണം നടക്കുന്നതിന്റെ വളരെയകലെയാണ് സ്‌ഫോടനം നടന്നതെങ്കിലും അതിന്റെ പ്രകമ്പനത്തില്‍ ഇവര്‍ നിന്ന സ്ഥലങ്ങളുള്‍പ്പെടെ കുലുങ്ങുകയായിരുന്നു.

പ്രകമ്പനത്തിൽ ഭയന്ന ആളുകള്‍ ഓടുന്നതാണ് വീഡിയോയിലുള്ളത്. സ്‌ഫോടനത്തിന്റെ ശബ്ദവും വിറയലും ഉണ്ടായപ്പോൾ ആഘാതത്തില്‍ ക്യാമറാമാന്‍ ഓടുന്നതും പിന്നീട് വധുവിനെ കൈപിടിച്ചുകൊണ്ട് മറ്റൊരാള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ കാണാൻ സാധിക്കും.