ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ സ്ഥാനമില്ല: വ്യക്തമാക്കി കാനം

single-img
30 June 2020

ആരെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൃത്യമായ നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫെന്നും അദ്ദേഹം പറഞ്ഞു. 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തിനു പ്രതികരണമായാണ് കാനം ഇക്കാര്യം പറഞ്ഞത്. 

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. കൃത്യമായ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഈ മുന്നണിക്ക് ഒരു ഇടതുപക്ഷ സ്വഭാവമുണ്ട്- കാനം പറഞ്ഞു.

ആ നയങ്ങള്‍ അംഗീകരിച്ചുകൊണ്ട് വന്നാല്‍ കയറ്റുമോയെന്ന ചോദ്യത്തിന് അതു ബോധ്യപ്പെടണ്ടേ എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് താന്‍ മറുപടി പറയുന്നില്ലെന്നും കാനം പരഞ്ഞു.