കോവിഡ് ലക്ഷണങ്ങളിൽ ഒന്നുകൂടിയെത്തി, ചെങ്കണ്ണ്

single-img
20 June 2020

കോവിഡ് ബാധയുടെ ലക്ഷണങ്ങൾ പലതാണ്. വ​ര​ണ്ട ചു​മ​യും തൊ​ണ്ട​വേ​ദ​ന​യും ഉ​യ​ര്‍​ന്ന പ​നി​യു​മെ​ല്ലാം കോ​വി​ഡ് ബാ​ധ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​വ​യോ​ടൊ​പ്പം ചെ​ങ്ക​ണ്ണും പ്രാ​ഥ​മി​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാണ് പുതിയ വെളിപ്പെടുത്തൽ.  “ക​നേ​ഡി​യ​ൻ ജേ​ണ​ൽ ഓ​ഫ് ഓ​ഫ്താ​ൽ​മോ​ള​ജി’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലാണ് ഇക്കാര്യം പറയുന്നത്. 

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ചി​ല​ർ ചെ​ങ്ക​ണ്ണ് ല​ക്ഷ​ണ​വും കാ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ വ്യക്തമാക്കുന്നത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ‌ കാ​ന​ഡ​യി​ൽ ചെ​ങ്ക​ണ്ണി​ന് ചി​കി​ത്സ തേ​ടി​യ 29-കാ​രി​ക്ക് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ള്‍ പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ൽ ശ്വാ​സ​കോ​ശ അ​സ്വ​സ്ഥ​ത​ക​ളെ​ക്കാ​ൾ ചെ​ങ്ക​ണ്ണ് ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ടി​പ്പി​ക്കു​കയെന്നും പഠനം പറയുന്നു. 

കോ​വി​ഡ് കേ​സു​ക​ളി​ൽ 15 ശ​ത​മാ​ന​ത്തി​ലും ര​ണ്ടാ​മ​ത്തെ രോ​ഗ​ല​ക്ഷ​ണം ചെ​ങ്ക​ണ്ണാ​ണെ​ന്ന് പ​ഠ​നം ക​ണ്ടെ​ത്തി​യ​താ​യും ആ​ൽ​ബെ​ർ​ട്ട യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​സി. പ്രൊ​ഫ​സ​ർ കാ​ർ​ലോ​സ് സൊ​ളാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.നേ​ത്ര​രോ​ഗ​ക്ലി​നി​ക്കു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​തി​യാ​യ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും പ​ഠ​നം നി​ർ​ദേ​ശി​ക്കു​ന്നുണ്ട്.