മദ്യത്തിന് തൊണ്ടയിലുള്ള കൊറോണ വൈറസുകളെ നശിപ്പിക്കാൻ കഴിയും; മദ്യശാലകൾ തുറക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ

single-img
1 May 2020

മദ്യം കഴിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാനുള്ള കരുത്തുനേടാമെന്നും അതുകൊണ്ട് ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. സംസ്ഥാനത്തെ സാന്‍ഗോഡ് നിയോജകമണ്ഡലത്തിലെ എംഎല്‍എ ആയ ഭരത് സിംഗ് കുന്തന്‍പുര്‍ ഈ ആവശ്യവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയക്കുകയും ചെയ്തു.

ആൽക്കഹോൾ അംശം ഉള്ള ഹാന്‍റ് സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൊറോണ വൈറസ് നശിക്കുന്നെങ്കില്‍ മദ്യം കഴിച്ചാല്‍ തൊണ്ടയിലുള്ള കൊറോണ വൈറസുകള്‍ നശിച്ചുപോകുമെന്നാണ് എംഎല്‍എ പറയുന്നത്. അതിനാൽ മദ്യശാലകള്‍ ഉടന്‍ തുറക്കണമെന്ന് ഭരത് സിംഗ് കുന്തന്‍പുര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

നിലവിൽ മദ്യശാലകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്ത് അനധികൃത മദ്യ നിര്‍മ്മാണവുും വര്‍ധിച്ചിരിക്കുകയാണ്. അടച്ച ബാറുകള്‍ തുറന്നില്ലെങ്കില്‍ സര്‍ക്കാരിന്‍റെ വരുമാനത്തെ ബാധിക്കുമെന്നും എംഎല്‍എ പറയുന്നു.