ലോക്‌ഡൗൺ മേയ് മൂന്നുവരെ: ദേശീയപാതകളിൽ ടോൾപിരിവ് 20ന് ആരംഭിക്കും

single-img
18 April 2020

ദേശീയതലത്തിൽ ലോക്‌ഡൗൺ മേയ് മൂന്നുവരെ തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ ലോക് ഡൗൺ പിൻവലിക്കുന്നതിനു മുമ്പുതന്നെ ടോൾ പിരിവ് പുനരാരംഭിക്കുവാനുള്ള നീക്കവുമായാണ് നിലവിൽ മുന്നോട്ടു പോകുന്നത്. 

ഏപ്രിൽ 20 മുതൽ തന്നെ ദേശീയപാതകളിൽ ടോൾപിരിവ് പുനരാരംഭിക്കാൻ എൻ.എച്ച്.എ.ഐ. നടപടി ആരംഭിച്ചു. അതോറിറ്റി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്നാണ് വിവരം. 

കോവിഡ് വ്യാപനപ്രതിരോധ നടപടിയുടെ ഭാഗമായി ലോക്‌ഡൗൺ നടപ്പാക്കിത്തുടങ്ങിയപ്പോഴാണ് ടോൾപിരിവും നിർത്തിയത്.