മാര്‍ മാത്യു അറയ്ക്കലിന് സ്‌നേഹാദരവ്; വിപുലമായ സംഘാടകസമിതി രൂപീകരിച്ചു

single-img
25 February 2020

കാഞ്ഞിരപ്പള്ളി: രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് മാര്‍ച്ച് 1ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് കൂവപ്പള്ളി അമല്‍ജ്യോതി അങ്കണത്തില്‍ പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവിനു മുന്നോടിയായി നടന്ന വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ബീഷപ് മാര്‍ ജോസ് പുളിക്കല്‍ സംഘാടകസമിതി ഉദ്ഘാടനം ചെയ്തു.

ആന്റോ ആന്റണി എം.പി., ഡോ.എന്‍ ജയരാജ് എംഎല്‍എ, മുന്‍ എംഎല്‍എ ജോര്‍ജ് ജെ.മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ.ഷമീര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റിജോ വാളന്തറ, വിവിധ സാമൂദായിക സംഘടനാ നേതാക്കളായ എം.എസ.് മോഹനന്‍, അഡ്വ.പി.ജീരാജ്, അബ്ദുള്‍ കരിം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബെന്നിച്ചന്‍ കുട്ടഞ്ചിറ, അമല്‍ജ്യോതി കോളജ് മാനേജര്‍ റവ.ഡോ.മാത്യു പായിക്കാട്ട്, ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ഇമ്മാനുവല്‍ മടുക്കക്കുഴി, ബാബു കരിപ്പാപ്പറമ്പില്‍, അഡ്വ.എബ്രാഹം മാത്യു, ജോര്‍ജ്കുട്ടി അഗസ്തി, വിവിധ സംഘടനാ ഡയറക്ടര്‍മാര്‍, ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 201 അംഗ സംഘാടകസമിതി ജനകീയ സ്‌നേഹാദരവിന് നേതൃത്വം നല്‍കും.

കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സംഘാടകസമിതി സമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ.കുര്യന്‍ താമരശേരി, സംഘാടക സമിതി കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ സമ്മേളനക്രമീകരണങ്ങള്‍ വിശദീകരിച്ചു.