മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി സെൻകുമാർ സമ്മർദ്ദം ചെലുത്തിയതിനാലാകാം ;മുഖ്യമന്ത്രി

single-img
3 February 2020

തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസ് നിയമസഭയില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തന്നെ പൊലീസ് കേസെടുത്തത് സെൻകുമാർ സമ്മർദ്ദം ചെലുത്തിയതിനാലാകാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

ചോദ്യം ചോദിച്ചതിനു കേസെടുത്തത് അംഗീകരിക്കാനാവില്ല. ഡിജിപിയോട് ഈ വിഷയം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ഡി.ജി.പിയെന്ന സ്വാധീനം കേസെടുത്തതിനു കാരണമായിട്ടുണ്ടാകാം. കേസ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 16 നു തിരുവനന്തപുരം പ്രസ്ക്ലബില്‍ സുഭാഷ് വാസുവിനൊപ്പംവെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളുന്നയിച്ചു കൊണ്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നിടെയാണ് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ സെന്‍കുമാര്‍ ശ്രമിച്ചത്. മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് അസഹിഷ്ണുത പ്രകടിപ്പിച്ച സെൻകുമാർ തന്റെ കൂടെയുള്ളവരോട് അയ്യാളെ പുറത്താകാൻ ആവശ്യപ്പെടുകയും ശകാരിക്കുകയും ചെയ്യുകയായിരുന്നു.