കെപിസിസി ജംബോ പട്ടികയില്‍ അതൃപ്തി; ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയ ഗാന്ധി

single-img
23 January 2020

ഡല്‍ഹി: കെപിസിസി ഭാരവാഹികളെ നിര്‍ണയിക്കുന്ന ജംബോ പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വനിതാ പ്രതിനിധ്യം കുറഞ്ഞതാണ് അതൃപ്തിക്കിടയാക്കി യത്. കേരളം പോലെ ചെറിയ സംസ്ഥാനത്ത് ആറു വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ ആവശ്യം ഉണ്ടോയെന്ന് ചോദിച്ച സോണിയ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു.

കേരളത്തേക്കാള്‍ വലിയ സംസ്ഥാനത്ത് പോലും രണ്ടിലധികം വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ലെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനും സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ കെപിസിസി പുന:സംഘടന ഇനിയും നീളും എന്ന് ഉറപ്പായി. അതിനിടെ വിദഗ്ദ്ധ ചികിത്സക്കായി സോണിയ വ്യാഴാഴ്ച വിദേശത്തേക്ക് പോകും.