ഫ്രീ സെക്‌സിന് വിളിക്കാം അല്ലെങ്കില്‍ ജോലി വേണോ മിസ്ഡ് കാള്‍ ചെയ്യൂ; ബിജെപി പൗരത്വഭേദഗതിക്ക് പിന്തുണ വര്‍ധിപ്പിക്കുന്ന വിധം!

single-img
4 January 2020

”ഞാനൊരു സുന്ദരി. ഈ നമ്പറില്‍ വിളിക്കൂ, എന്റെ കാമുകിയുടെ നമ്പര്‍,നിങ്ങള്‍ക്കും വിളിക്കാം,ഭയങ്കര ബോറടിക്കുന്ന സുന്ദരി ഞാന്‍,ഒന്നു വിളിക്കുമോ സ്വീറ്റ് ഹാര്‍ട്ട് എന്നെ വിളിക്കില്ലേ ഇത്തരം പ്രചരണവാചകങ്ങള്‍ക്കൊപ്പം ഒരു ടോള്‍ഫ്രീ നമ്പറും ഉണ്ടാകും. ്അറിയാതെയെങ്കിലും ഒറ്റപ്പെടലോ വിഷാദമോ അനുഭവിക്കുന്നവരെ കുടുക്കാന്‍ ഈ വാചകങ്ങള്‍ക്ക് ചിലപ്പോള്‍ സാധിച്ചേക്കും. എന്നാല്‍ ഇതൊന്നും വേണ്ട ഇപ്പോഴത്തെ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ‘നിങ്ങള്‍ക്കൊരു ജോലി,എച്ച് ആറിനെ വിളിക്കൂ’ ഈ പരസ്യം കണ്ടാല്‍ യുവത്വം എന്തായാലും ഒന്നു ശ്രദ്ധിക്കും. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തില്‍ തീരാദുരിതത്തിലായ ജനങ്ങളുടെ അവസ്ഥകള്‍ മുതലെടുത്ത് ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ ചതിയൊരുക്കിയിരിക്കുന്നത് നമ്മുടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്ന് തിരിച്ചറിയണം. കാരണം ഈ പ്രചരണ വാചകങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ടോള്‍ഫ്രീ നമ്പറുകളിലേക്ക് വിളിച്ചാല്‍ പൗരത്വഭേദഗതിയ്ക്ക് വോട്ടായാണ് മാറുന്നത്. പാര്‍ട്ടിയ്ക്കായി ഐടി സെല്ലിന്റേതാണ് ഈ പുതിയ കുതന്ത്രം.

ആളുകളെ തെറ്റിദ്ധരിപ്പിച്ച് കുഴികളില്‍ ചാടിക്കുക.ജോലിയില്ലാതെയും,ഒറ്റപ്പെടലും വിഷാദം അനുഭവിക്കുന്നവരുമായ ഇന്ത്യക്കാരെ ടാര്‍ഗറ്റ് ചെയ്ത് വഞ്ചിച്ച് പൗരത്വഭേദഗതിയ്ക്ക് വ്യാജ പിന്തുണ സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി ഐടി സെല്ലിന്റെ ചെപ്പടിവിദ്യ.മിസ്ഡ് കാള്‍ ചെയ്യൂ നെറ്റ് ഫ്‌ളിക്‌സ് സൗജന്യമായി സ്ട്രീം ചെയ്യൂ എന്ന് പ്രചരിപ്പിച്ച പരസ്യവും ഇവര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്നും നെറ്റ്ഫ്‌ളിക്‌സ് സൗജന്യമല്ലെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

പൗരത്വഭേദഗതിക്ക് എതിരായ ഓണ്‍ലൈന്‍ പോളുകളും സര്‍വെയുമൊക്കെ തിരിച്ചടിയായ സാഹചര്യത്തിലാണ് ഈ കുതന്ത്രവുമായി മോദിയുടെ പാര്‍ട്ടി രംഗത്തെത്തിയത്.സ്ത്രീകളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും മിസ് കോളുകള്‍ ലഭിച്ച ശേഷം അവരെ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ആരോപണമുയര്‍ന്നു.

ഫ്രീ സെക്‌സ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മെസേജുകളാണ് കൂടുതലും ഇവര്‍ നല്‍കിയിരിക്കുന്നത്. കൂടാതെ ആരെയും ആകര്‍ഷിക്കുന്ന ‘ഫ്രീ’ പരസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ഫ്രീയായി ഉപയോഗിക്കാം,മേഴ്‌സിഡസ് കാറില്‍ ഫ്രീ യാത്ര,പുതിയ ഐ ഫോണ്‍ 11 പ്രോ ഫ്രീ ആയി വേണോ വിളിക്കൂ,ഓഫര്‍ ഇന്ന് തീരും തുടങ്ങിയ മെസേജുകളാണ് ഇവര്‍ അയക്കുന്നത്.

ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ നട്ടംതിരിഞ്ഞ് ജോലിയില്ലാതായ ചെറുപ്പക്കാരെ വഞ്ചിക്കാനുള്ള പരസ്യവും ഇക്കൂട്ടത്തിലുണ്ട്. ജോലി വേണോ എച്ച്ആറിനെ വിളിക്കൂ എന്ന വാചകത്തിനൊപ്പമാണ് ഈ ടോള്‍ഫ്രീ നമ്പര്‍ നല്‍കിയിരിക്കുന്നത്.