കശ്മീരില്‍ നാലു ഭീകരര്‍ പിടിയില്‍

single-img
4 October 2019

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള നാലു ഭീകരര്‍ പിടിയിലായി.രാജ്യത്ത് ഭീകരാക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ശന പരിശോധന നടക്കുന്നതിനിടെയാണ് ഭീകരരെ കണ്ടെത്തിയത്. ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, നൂര്‍ മുഹമ്മദ്, മാലിക് എന്നിവരെ കിഷ്ത്‌വാര്‍ ജില്ലയില്‍ നിന്നുമാണ് പിടികൂടിയത് .

ഇതോടെ കിഷ്ത് വാറില്‍ നിന്ന് നിന്ന് ആകെ 16 പേരെയാണ് എന്‍ഐഎ പിടികൂടിയത്. കിഷ്ത്‌വാര്‍, ദോഡ ജില്ലകളില്‍ മുന്‍പുണ്ടായിരുന്ന സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹിസ്ബുള്‍. തീവ്രവാദ മുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട് 10 വര്‍ഷത്തോളം പിന്നിട്ടപ്പോഴാണ് കിഷ്ത്‌വാറില്‍ വീണ്ടും ഭീകരരെ കണ്ടെത്തുന്നത്‌.