സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ടു ദിവസം അവധി

single-img
30 September 2019

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവനില്‍പനശാലകള്‍ക്ക് അടുത്ത രണ്ടു ദിവസങ്ങളും അവധിയായിരിക്കും. ഇന്ന് വൈകീട്ട് അടയ്ക്കുന്ന മദ്യശാലകള്‍ ഇനി വ്യാഴാഴ്ചയാണ് തുറക്കുക.

അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നാണ് നാളെ അവധി നല്‍കിയതെന്ന് ബിവറേജസ് കോര്‍പറേഷന്‍ അറിയിച്ചു. ബുധനാഴ്ച ഗാന്ധിജയന്തി ഡ്രൈ ഡേ ആയതിനാല്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയായിരിക്കും.