ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും,കാത്തിരിക്കുക; സ്വന്തം വീഡിയോ വ്ലോഗുമായി രഞ്ജിനി ഹരിദാസ്

single-img
26 September 2019

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് യുട്യൂബിലൂടെ സ്വന്തം വീഡിയോ-ബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്.

പക്ഷെ വ്‌ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല. ‘ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്നായിരുന്നു ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. ഇതോടൊപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആയിരിക്കാം എന്നാണ് പ്രതീക്ഷ.