ലൈംഗിക ആരോപണം; ബിജെപി നേതാവ് ചിന്മയാനന്ദ അറസ്റ്റില്‍

single-img
20 September 2019

ലഖ്‌നൗ: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ അറസ്റ്റില്‍. യുപി ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നുമാണ് ചിന്മയാനന്ദയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ചിന്മയാനന്ദ തന്നെ പീഡിപ്പിച്ചെന്ന് നിയമവിദ്യാത്ഥിനി സോഷ്യല്‍ മീഡിയയിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
ആരോപണം നിഷേധിച്ച് ചിന്മയാനന്ദ രംഗത്ത് വന്നിരുന്നെങ്കിലും 43 വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ പെണ്‍കുട്ടി സമര്‍പ്പിച്ചതോടെയാണ് അന്വേഷണ സംഘം അറസ്റ്റിന് തയ്യാറായത്.

തന്റെ നഗ്നമായ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതി ആരോപിച്ചത്. ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന ലോ കോളേജിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിനിയാണ് യുവതി

തെളിവുകള്‍ കൈവശം ഉള്ളതിനാല്‍ തന്റെ കുടുംബത്തിന് ചിന്മയാനന്ദയില്‍ നിന്ന് ഭീഷണിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയും കുടുംബവും ഷാജഹാന്‍പൂര്‍ പോലീസില്‍ നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.