മുത്തൂറ്റ് ഫിനാൻസ് സമരം; ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
5 September 2019
തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുത്തൂറ്റ് ഫിനാൻസിൽ സിഐടിയു ജീവനക്കാർ നടത്തുന്ന സമരത്തിൽ ഹൈക്കോടതി ഇടപെടുന്നു. ജോലി ചെയ്യാൻ എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഇതുമായി ബന്ധപ്പെട്ട് സർക്കാരിനും പോലീസിനും കോടതി നിർദ്ദേശം നല്‍കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ജോലി ചെയ്യാൻ എത്തുന്ന ജീവനക്കാരെ തടയാൻ സമരക്കാർക്ക് അവകാശമില്ല. സ്ഥാപനത്തിലെ തന്നെ ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മുത്തൂറ്റിന്‍റെ ഹെഡ് ഓഫീസ് ഉൾപ്പെടെ 10 ഓഫീസുകള്‍ക്ക് സംരക്ഷണമേർപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.