സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പ്; സൗദിയില്‍ യുവാക്കള്‍ കാര്‍ ഓടിച്ച വനിതയെ വഴിയില്‍ തടഞ്ഞു

single-img
20 August 2019

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് ഭരണകൂടം ഔദ്യോഗിക അനുമതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് തുടരുകയാണ്. റോഡിലൂടെ കാര്‍ ഓടിച്ച വനിതയെ പട്ടാപ്പകല്‍ കഴിഞ്ഞദിവസം രണ്ട് യുവാക്കള്‍ വഴിയില്‍ തടഞ്ഞു. യുവാക്കള്‍ മെയിന്‍ റോഡില്‍ കാര്‍ തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇത്തരത്തില്‍ പരസ്യമായി വാഹനം തടഞ്ഞവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മുന്‍പ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ കാര്‍ കത്തിച്ച സംഭവമടക്കം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.