അടൂരില്‍ നിന്ന് കാണാതായ മൂന്നു നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെയും മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി

single-img
15 June 2019

പത്തനംതിട്ട അടൂരില്‍ നിന്ന് കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെയും മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളായ മൂന്നു പേരെയും റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞത്.

എന്നാൽ യാത്രാവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശികളാണ് രണ്ടുപേര്‍, ഒരാള്‍ പൂനെ സ്വദേശിയാണ്. മൂവരും ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോകും വഴിയാണ് കാണാതായത്.

ഇവരെ കാണാതായതിനു പിന്നാലെ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആകുകയും ചെയ്തു. എന്നാല്‍ ഇവരുടെ ഫോണ്‍ ചില സമയങ്ങളില്‍ ഓണ്‍ ആയതിനെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ എന്തിനു പോയെന്നോ മറ്റുമുള്ള വിവരങ്ങളോ പുറത്തു വന്നിട്ടില്ല.