കുടുക്കിട്ട് പിടിച്ച് കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും; ഉത്സവാഘോഷ ഭാഗമായി കൊന്ന്‍ തള്ളിയത് 800 തിമിംഗലങ്ങളെ

single-img
1 June 2019

ഉത്സവ ആഘോഷഭാഗമായി ഉത്തര അറ്റ്‍ലാന്‍റികിലെ ഫറോ ദ്വീപില്‍ അടുത്തിടെ മാത്രം കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്‍മാര്‍ക്കിലെ ഈ ദ്വീപില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്‍റെ ഭാഗമായാണ് തിമിംഗലങ്ങളെ ഇക്കുറിയും കൊന്നത്. സമുദ്രത്തില്‍ നിന്നും തിമിംഗലങ്ങളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും.

ബാക്കിയാവുന്ന തിമിംഗലത്തിന്‍റെ ശരീരം ഫറോ ദ്വീപ് നിവാസികള്‍ ഭക്ഷിക്കും. പരമ്പരാഗതമായി പ്രദേശത്ത് തുടര്‍ന്നുവരുന്ന പതിവാണിത്. ഇത്തവണ 800-ല്‍ അധികം തിമിംഗലങ്ങളെയാണ് കുടുക്കിട്ട് പിടിച്ച് രക്തം കടലില്‍ ഒഴുക്കിയത്. ഞെട്ടിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ ആഘോഷങ്ങള്‍ നടക്കുന്നത് എന്നതാണ്.

മുന്‍ വര്‍ഷങ്ങളില്‍ ഏകദേശം 2,000-ലധികം തിമിംഗങ്ങളെ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. ഉത്തര അറ്റ്‍ലാന്‍റികില്‍ സമുദ്രത്തില്‍ ഏകദേശം 778,000 തിമിംഗലങ്ങളുണ്ട്. ഇതില്‍ തന്നെ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണുള്ളത്.