ചാണകം ഉണക്കി കഷ്ണമാക്കി വില്‍പ്പനയ്ക്ക് വെച്ച് ഫ്ലിപ്കാര്‍ട്ടും ആമസോണും; ഹിന്ദു ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ‘ചാണക കേക്ക്’ വില 599 രൂപ

single-img
18 May 2019

അന്താരാഷ്‌ട്ര ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും നമ്മുടെ സ്വന്തം ചാണകം ‘ചാണക കേക്കിന്റെ’ രൂപത്തിലാക്കി വില്‍പ്പന തകൃതിയായി നടക്കുകയാണ്. സാധാരണ ചാണകം ഉണക്കി കഷണമാക്കി വില്‍പ്പന നടത്തുന്നതിനാണ് ‘ചാണക കേക്ക്’ എന്ന് ഓണ്‍ലൈന്‍ സൈറ്റുകള്‍ പേരിട്ട് വിളിക്കുന്നത്.

ഫ്ലിപ്കാര്‍ട്ടില്‍ ഇതിന് 599 രൂപയും, ആമസോണില്‍ 649 രൂപയുമാണ് ഈടാക്കുന്നത്. ഇന്ത്യയിൽ ഹിന്ദു ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചാണക കേക്ക് എന്ന പേരിലാണ് വില്‍പ്പന. അലങ്കാര ആവശ്യങ്ങൾക്ക് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ‘ചാണക കേക്കു’കള്‍ ഉപഭോക്താക്കള്‍ക്ക് അവരവരുടെ ഉത്തരവാദിത്തത്തില്‍ മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഫ്ലിപ്കാര്‍ട്ട് പറയുന്നു.

ഉത്പന്നം ഓണ്‍ലൈനില്‍ വില്‍പ്പന തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ഹിറ്റായി മാറി. ഫ്ലിപ്കാര്‍ട്ടില്‍ ഇതിന് മൂന്ന് സ്റ്റാര്‍ രേഖപ്പെടുത്തി മുന്നേറുമ്പോള്‍ ഒരു പടി കൂടി കടന്ന് നാല് സ്റ്റാര്‍ ആണ് ഇത് വരെ ആമസോണില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.