സാരി വാങ്ങു, രാജ്യസ്നേഹിയാകൂ; വ്യോമസേനയ്ക്കൊപ്പം നരേന്ദ്രമോദിയുടെ ചിത്രം പതിച്ച സാരികൾ വിൽപ്പന നടത്തി പണം കൊയ്ത് ഗുജറാത്തിലെ കമ്പനി

single-img
12 March 2019

വ്യോമാക്രമണത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച സാരികൾ വിൽപ്പന നടത്തി പണം കൊയ്ത് ഗുജറാത്തിലെ കമ്പനി. ഒരു കൂട്ടം സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് സാരികളില്‍ ഉപയോഗിച്ചിട്ടുള്ളത്. സാരിയുടെ മറ്റൊരു ഭാഗത്തായി യുദ്ധവിമാനങ്ങളും കാണാനാകും.

ഗുജറാത്തില്‍ നിര്‍മ്മിച്ച ഈ സാരികള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും വിൽപ്പന നടത്തുകയാണെന്നു ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായാണ് ഈ സാരികള്‍ പുറത്തിറക്കിയതെന്നാണ് വാദം. .1500രൂപയാണ് ഈ സാരിയുടെ വില.

മുന്‍പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച സാരികളും കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയാണ് വ്യോമാക്രമണം പ്രമേയമാക്കിയും സാരികള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.