`ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍´ വിൽക്കുന്ന കടയിൽ മന്ത്രി വി എസ് സുനിൽകുമാർ; വിവാദം

single-img
22 February 2019

‘ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ എന്നിവ ഇവിടെ ലഭ്യമാണെന്ന പരസ്യം രണ്ടു ദിവസമായി സോഷ്യൽമീഡിയയിൽ നിറഞ്ഞോടുകയാണ്. ഒരു വില്‍പ്പന സ്റ്റാളിന് മുന്നിലെ ഈ വാചകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും കുറിപ്പുകളും നിറയും ചെയ്തു. എന്നാൽ `ജാതി´ അച്ചാർ വിൽപ്പന വീണ്ടും വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്.

പ്രസ്തുത അച്ചാർ വിൽപ്പന സ്റ്റാളിൽ മന്ത്രി വി എസ് സുനിൽ കുമാർ സന്ദർശനം നടത്തുന്ന ചിത്രമാണ് ഇപ്പോൾ പുതിയ വിവാദം വരുത്തിവച്ചിരിക്കുന്നത്. വിൽപ്പന സ്റ്റാളിൽ അതിൻ്റെ പ്രവർത്തകർക്കൊപ്പം ചേർന്ന് ഫോട്ടോ എടുക്കുകയും മന്ത്രി ചെയ്തിരുന്നു. ഇതാണ് വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

കേരളീയ സമൂഹത്തിൽ നിന്നും ജാതി പുറന്തള്ളപ്പെടാനുള്ള നവോത്ഥാന ശ്രമങ്ങൾ സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഒരു മന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നു ചിലർ കുറ്റപ്പെടുത്തുന്നു.