നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച കേരളത്തിൻ്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്നും പ്രതിരോധമന്ത്രാലയം ഒഴിവാക്കി

single-img
23 January 2019

ശനിയാഴ്ച നടക്കുന്ന രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്നും കേരളത്തിൻ്റെ നിശ്ചലദൃശ്യം ഒഴിവാക്കി. നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച കേരളത്തിൻ്റെ നിശ്ചലദൃശ്യമാണ്  റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കിയത്.

വൈക്കം സത്യാഗ്രഹം ഉള്‍പ്പെടെ കേരളത്തിനെ നവോത്ഥാന പാതയിലേക്ക് തെളിച്ച ചരിത്രത്തിനെ അവതരിപ്പിക്കാന്‍ അവസാന നിമിഷം പ്രതിരോധമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കേണ്ട സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തെരെഞ്ഞടുപ്പില്‍ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.