‘ആദി’യുടെ കഥ മോഷ്ടിച്ചത്: ആരോപണവുമായി യുവ എഴുത്തുകാരന്‍

single-img
29 January 2018


പ്രണവ് മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫിന്റെ പുതിയ സിനിമ ‘ആദി ‘യുടെ കഥ തന്റേതാണെന്ന അവകാശവാദവുമായി യുവ എഴുത്തുകാരന്‍. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വി എസ് ജയകുമാറാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ആദി സിനിമയുടെ കഥാകൃത്തിനെതിരെ നിയമ നടപടിയ്ക്ക് കോടതിയില്‍ പോകാന്‍ തീരുമാനിച്ചതായി ജയകുമാര്‍ പറഞ്ഞു. മോഹല്‍ലാല്‍ ഫാന്‍സ് ക്ലബ്ബിലും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നേരിട്ടല്ലാതെ ബന്ധമുള്ള തനിക്ക് പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമയ്ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കാന്‍ താല്‍പര്യമില്ല.

പക്ഷെ ആ സിനിമയുണ്ടാക്കിയ കഥയുടെ ബെനിഫിഷറി ജിത്തു ജോസഫ് ആകേണ്ട . എന്നാലും അദ്ദേഹത്തിന്റെ സ്റ്റോറി ആണ് ആദിയുടേതെന്നു രേഖമൂലം തെളിയിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. അതിനു വേണ്ടിയാണു കോടതിയില്‍ പോകുന്നത്. കഥയുടെ പുറകെ പോകേണ്ടന്നു കരുതിയതാണ്.

എന്നാല്‍ ഈ കഥയെ കുറിച്ച് അറിയുന്നവര്‍ അതിനു അനുവദിക്കുന്നില്ല. കാരണം ഈ കഥ 2013 ല്‍ ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് സംഘടിപ്പിച്ച പ്രൊജക്റ്റ് സ്പീച്ചില്‍ കഥയുടെ സിനോപ്‌സിസ് എഴുതി അവിടെ സമര്‍പ്പിച്ചതാണ്. അതിന്റെ വിശദീകരണം തേടി കേരള ചലച്ചിത്ര അക്കാദമിയ്ക്കു വിവരാവകാശം അയക്കും.

ഇതിനു ശേഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ സ്‌നേഹിക്കുന്നവര്‍ നല്ല സിനിമയെ നശിപ്പിക്കാന്‍ ഇറങ്ങി തിരിക്കില്ലെന്ന വിശ്വാസമാണ് ഇത്തരം തെറ്റ് ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത് എന്നും വി എസ് ജയകുമാര്‍ പറഞ്ഞു.