‘സുഹൃത്തുക്കളെ ഞാന്‍ മരിച്ചിട്ടില്ല’; സിനിമാ ലൊക്കേഷനിലുണ്ടെന്ന് സാജന്‍ പള്ളുരുത്തി

single-img
19 June 2017

സാജന്‍ പള്ളുരുത്തിയും അന്തരിച്ച കലാഭവൻ സാജനും

കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചിരുന്നു. എന്നാല്‍ ഇത് സാജന്‍പള്ളുരുത്തിയാണ് എന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. പലരും സാജന്‍പള്ളുരുത്തിക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു.

 

ഫോട്ടോ സഹിതം വാര്‍ത്തകള്‍ കണ്ട സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചപ്പോഴാണ് സാജനും ഇക്കാര്യം അറിഞ്ഞത്. പിന്നീട് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ സാജന്‍തന്നെ രംഗത്ത് എത്തുകയായിരുന്നു. ‘സുഹൃത്തുക്കളെ ഈ വാര്‍ത്തകള്‍ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണ്’ സാജന്‍ പറഞ്ഞു. ഈ വീഡിയോ സാജന്‍ സോഷ്യല്‍ മീഡിയില്‍പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെയർ ചെയ്യുന്ന വാർത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് അറിയാൻ ശ്രമിച്ചാൽ വളരെ നന്നായിരുന്നു……

Posted by Sajan Palluruthy on Sunday, June 18, 2017