മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഏഴു രാജ്യങ്ങള്‍; ഇടവേള കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ സന്ദര്‍ശനത്തിന്

single-img
20 April 2017

ഇടവേള കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു. മേയ് മുതല്‍ ജൂലൈയ് വരെയുള്ള കാലയളവില്‍ ഏഴുരാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് യാത്രയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ശ്രീലങ്ക, യുഎസ്, ഇസ്രയേല്‍, റഷ്യ, ജര്‍മനി, സ്‌പെയിന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ മൂന്നു മാസത്തിനിടെ മോദി സന്ദര്‍ശനം നടത്തുകയെന്നും ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മേയ് രണ്ടാം വാരം ശ്രീലങ്കയ്ക്കു പുറപ്പെടുന്ന മോദി കൊളംബോയില്‍ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ജൂണ്‍ 13 വരെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്‍ര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിലും മോദി പങ്കെടുക്കും.

ജൂണിലും ജൂലൈയിലുമായി അദ്ദേഹം യുഎസ്, കസാഖിസ്ഥാന്‍, ഇസ്രയേല്‍, സ്‌പെയിന്‍, ജര്‍മനി എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഓഫീസ് പറയുന്നു.