ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടന്‍ ധീരജ് മാധവ്‌

single-img
31 March 2016

neeraj

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടന്‍ ധീരജ് മാധവ്. താന്‍ ഇപ്പോള്‍ ഒരു രാഷട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും നീരജ് വ്യക്തമാക്കി.

എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിന് നീരജ് പങ്കെടുത്തിരുന്നുവെന്നും അതിനു പിറകേയാണ് നീരജ് ബി.ജെ.പി അനുഭാവി എന്ന നിലയില്‍ പ്രചരണം തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ ലോഗോ പ്രകാശനത്തിനു തന്നെ ക്ഷണിച്ചതു കൊണ്ടാണ് പോയതെന്നും കേവലം ഒരു ചടങ്ങ് മാത്രമായിരുന്നു അതെന്നും നീരജ് വ്യക്തമാക്കി.

പൊതുവേ ഇത്തരം ചടങ്ങുകളില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും എന്നാല്‍ പരിപാടി നടത്തുന്ന രാഷട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ല പങ്കെടുക്കുന്നതെന്നും നീരജ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടിമാത്രമാണെന്നും ‘പാവം ഞാന്‍ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ എന്നും നീരജ് വ്യക്തമാക്കുന്നു.