ഒര്‍ജിനലിനെപ്പോലും െവല്ലുന്ന നിറവും മണവുമായി മാരകരോഗങ്ങളുണ്ടാക്കുന്ന വ്യാജവെളിച്ചെണ്ണ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കൊഴുകുന്നു

single-img
2 January 2016
Coconut oil for alternative therapy

Coconut oil for alternative therapy

കേരളം ഇപ്പോള്‍ ഉപയോഗിക്കുന്നത് പാം കെര്‍നല്‍ ഓയില്‍ ചേര്‍ത്താണ് വ്യാജവെളിച്ചെണ്ണ. തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍വഴിയാണ് വ്യാജവെളിച്ചെണ്ണ ഒഴുകുന്നത്. 85 ശതമാനം പാംകെര്‍നലും 15 ശതമാനം വെളിച്ചെണ്ണയും നിറവും മണവും നല്‍കാന്‍ ലാറിക് ആസിഡും ചേര്‍ക്കുന്ന ഈ വെളിച്ചെണ്ണകള്‍ ഒര്‍ജിനലിനെ വെല്ലുമെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നുള്ളതാണ് സത്യം.

എഡിബിള്‍ ഓയില്‍ എന്ന പേരില്‍ തമിഴ്‌നാട്ടിലെ കാങ്കയത്തുനിന്നാണ് വ്യാജവെളിച്ചെണ്ണ അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍വച്ച് രഹസ്യമായി പായ്ക്ക് ചെയ്താണ് എത്തിക്കുന്നത്. ഒരുകിലോ വെളിച്ചെണ്ണയ്ക്ക് കിലോ 120രൂപയാണെങ്കില്‍ ഈ വ്യാജന് അതിന്റെ പകുതിയോളമേയാകൂ എന്ന പ്രത്യേകതയുമുണ്ട്. തമിഴ്‌നാട്ടിലെ ഭരണകക്ഷിയുടെ പ്രമുഖനേതാവിന്റെ സ്ഥാപനമാണ് കാങ്കയത്ത് വ്യാജവെളിച്ചെണ്ണ നിര്‍മിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഈ വെളിച്ചെണ്ണ നിര്‍മ്മിക്കുന്നത്. മലയാളികളുടെ എണ്ണ ഉപഭോഗം മനസ്സിലാക്കി വേസ്റ്റ് ഓയില്‍ സംസ്‌കരിച്ച് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ഒറിജിനലാക്കിയും കൊപ്രയും നാളികേരവുമില്ലാതെ വെളിച്ചെണ്ണയുണ്ടാക്കി വിറ്റും തമിഴ്‌നാട്- കേരള എണ്ണലോബികള്‍ കൊയ്യുന്നത്് കോടികളാണ്.

മനുഷ്യശരീരത്തില്‍ ശരീരത്തില്‍ മാരകരോഗങ്ങളുണ്ടാക്കുന്ന വ്യാജഎണ്ണകള്‍ വില കുറച്ച് ഇവര്‍ മൊത്തക്കച്ചവടക്കാര്‍ക്ക് എത്തിക്കുകയും അവര്‍ വെളിച്ചെണ്ണയുടെ യഥാര്‍ഥവില ഈടാക്കി ചില്ലറ കച്ചവടക്കാര്‍ക്ക് നല്‍കുകയും ചെയ്യം. തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഈ എണ്ണ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലക്കാട് ജില്ലയില്‍മാത്രം ഭക്ഷ്യസുരക്ഷാവകുപ്പ് ആര്‍ഡിഒ കോടതിയില്‍ ഇത്തരം നാലുകേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ വെളിച്ചെണ്ണയിലെ വ്യാജനും ഒറിജിനലും തിരിച്ചറിയാന്‍ ആധുനികസൌകര്യങ്ങളുള്ള പരിശോധനാലാബില്ലെന്നുള്ള അവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്.