2015 നെറ്റ് പരീക്ഷ: നിർദ്ദേശങ്ങൾ വായിച്ചാൽ തലക്കറങ്ങിപോകും

single-img
14 October 2015

CB31__UGC_NATIONAL_1316134f

2015 ഡിസംബറിൽ നടക്കുന്ന നെറ്റ് പരീക്ഷയുടെ നോട്ടിഫിക്കേഷൻ യുജിസി പ്രസിദ്ധീകരിച്ചു. ഇത്തവണയും ഉദ്യോഗാർത്ഥികളെ ഭയപ്പെടുത്തും വിധം കർശനമായ നിർദേശങ്ങളാണ് യുജിസി മുന്നോട്ട് വച്ചിരിക്കുന്നത്.

പരീക്ഷയ്ക്ക് എത്തുന്നവർക്ക് രാവിലെ 8.30 മുതൽ പരീക്ഷാഹാളിൽ കയറി തുടങ്ങാം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടങ്ങളിലാവും പരീക്ഷകൾ. ഉച്ചക്കു ശേഷമുള്ള പരീക്ഷ ഇത്തവണയും രണ്ടര മണിക്കൂർ ആണ്. 45 മിനിട്ട് കൊണ്ട്ഉത്തരമെഴുതാവുന്ന 75 ചോദ്യങ്ങൾക്ക് നീണ്ട രണ്ടര മണിക്കൂർ. കൂടാതെ 4.30 ന് ശേഷമല്ലാതെ ഉദ്യോഗാർത്ഥികൾക്ക് ഹാളിന് പുറത്തുപോകാനാകില്ല. അതായത് ഇത്തവണയും സുഖായി ഉറങ്ങാം എന്നർത്ഥം. എട്ട് മണിക്കൂർ നീളുന്ന പോരാട്ടം. ചുരുക്കത്തിൽ നെറ്റ് പരീക്ഷ എഴുതാൻ ഒരു ദിവസം മുഴുവൻ പോകും.

മുൻപ് ഒരു തവണയെങ്കിലും നെറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് വീണ്ടും ഡീറ്റെയിൽസ് കൊടുത്ത് ബദ്ധപ്പെടണ്ടായിരുന്നു. എന്നാൽഇത്തവണ ആ പരിപാടിയും നടക്കില്ല. ആപ്ലിക്കേഷൻ ഫില്ല് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കുക.

എച്.ഡി.എഫ്.സി, ഐസിഐസിഐ, സിൻഡികേറ്റ് തുടങ്ങിയ പ്രൈവറ്റ് ബാങ്കുകളിലൂടെയാണ് ഫീസ് അടയ്ക്കണ്ടത്. എസ്ബിഐതുടങ്ങിയ പൊതുമേഖലാ ബാങ്കുകളോട് യുജിസിയ്ക്ക് അത്ര പഥ്യം പോരെന്നു തോന്നുന്നു. പിന്നെ പേരിന് ഒരു കനറാ ബാങ്ക് ഉണ്ട്.

ഓൺലൈൻ ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നവർ ഇത്തവണയും നിരാശപ്പെടണം. കാരണം ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴിയുള്ള ട്രാൻസാക്ഷൻ മാത്രമേ സാധ്യമാകൂ. അല്ലാത്തവർക്ക് ഇ-ചെലാൻ പ്രിന്റെടുത്ത് മേൽപ്പറഞ്ഞ ബാങ്കുകളുടെ ശാഖകൾ വഴിഅടയ്ക്കാം.

ഇതൊന്നുമല്ല തമാശ. ‘വാച്ച് കെട്ടാൻ പാടില്ല. പേന പോലും കൊണ്ട് വരരുത്. അത് UGC തരും.’

ഉദ്യോഗാർഥികളോട് ഒരു കാര്യം കൂടി ശ്രദ്ധയിൽ പെടുത്തുന്നു, പരീക്ഷയ്ക്ക് പോകും മുൻപ് നിർദ്ദേശങ്ങൾ ഒന്നുകൂടി വ്യക്തമായി വായിക്കുന്നത് നല്ലതായിരിക്കും. ഇനിവല്ല ഡ്രസ്സ് കോഡും മറ്റും പറഞ്ഞിട്ടുണ്ടെങ്കിലോ?