വീട്ടുജോലിക്കു നിര്‍ത്തിയ സഫിയയെന്ന പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ പ്രതി കെ.സി.ഹംസയ്ക്ക് വധശിക്ഷയും കൊലപാതകത്തിന് കൂട്ട് നിന്ന ഭാര്യ മൈമുനയ്ക്ക് മൂന്ന്‌വര്‍ഷം തടവും പിഴയും കോടതി വിധിച്ചു

single-img
16 July 2015

safia-accused.jpg.image.784.410

വീട്ടുജോലിക്കു നിര്‍ത്തിയ സഫിയയെന്ന പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷയും കൊലപാതകത്തിന് കൂട്ട് നിന്ന ഭാര്യയ്ക്കും ബന്ധുവിനും മൂന്ന്‌വര്‍ഷം തടവും പിഴയും കോടതി വിധിച്ചു. സഫിയയെ വീട്ടുജോലിക്കു നിര്‍ത്തിയ കാസര്‍കോട് ബോവിക്കാനം മാസ്തിക്കുണ്ടില്‍ കരാറുകാരന്‍ കെ.സി.ഹംസ(50)യ്ക്കാണ് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഇതിനു പുറമേ പത്തുലക്ഷം രൂപ പിഴയും വിധിച്ചു. ഹംസയുടെ ഭാര്യ മൈമൂന, കരാറുകാരനും ഹംസയുടെ സഹോദരന്റെ ഭാര്യാ സഹോദരനുമായ ആരിക്കാടി കുന്നില്‍ ഹൗസില്‍ അബ്ദുല്ല(58) എന്നിവര്‍ക്കാണ് തടവും പിഴയും വിധിച്ചത്.