4 കോടി 80 ലക്ഷം രൂപ മുടക്കി നിശ്ചയിച്ചതിനേക്കാള്‍ 9 മാസം മുമ്പ് പണി പൂര്‍ത്തിയാക്കി രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ജില്ലയിലെ മൂളയം പാലം റോഡ് കഴിഞ്ഞ മഴയില്‍ തകര്‍ന്നു

single-img
24 April 2015

IMG-20150423-WA0007

തിരുവനന്തപുരം ജില്ലയിലെ വാമനപുരം- നെടുമങ്ങാട് അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂളയം പാലം റോഡ് കഴിഞ്ഞ മഴയില്‍ തകര്‍ന്നു. പാലോട് രവി എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 4 കോടി 80 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് വെറും രണ്ടുമാസമേ ആയിട്ടുള്ളു.

പാലം തറക്കല്ലിടുന്ന സമയത്തു പറഞ്ഞതിനേക്കാള്‍ 9 മാസങ്ങള്‍ക്ക് മുമ്പ് പണിതീര്‍ത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച പാലമാണ് ദ്ഘാടനം കഴിഞ്ഞ് മുന്ന് മാസമാകുന്നതിനു തകരാറിലായത്. ടൂറിസ്റ്റ് മേഖലയായ വെള്ളാണിക്കല്‍ പാറമുകളിലേക്ക് പോകുന്ന വഴിയില്‍ മൂളയം ആറിന് കുറുകേയുണ്ടായിരുന്ന പഴകിയ പാലം മാറ്റണമെന്നുള്ള നാട്ടുകാരുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യത്തെ തുടര്‍ന്നാണ് പുതിയ പാലം വന്നത്.

പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം ആകുന്നതിന് മുമ്പ് തന്നെ പാലത്തിന്റെ കല്ലുകെട്ടിയ വശങ്ങള്‍ താഴേക്ക് അമര്‍ന്നിടിഞ്ഞത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടയിലാണ് ഇപ്പോഴുള്ള റോഡിന്റെ അവസ്ഥ. റോഡ്് ശരിയാക്കുന്ന ജോലി കരാറുകാരന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് നാമമാത്രമായ ദിനങ്ങള്‍ക്കുള്ളില്‍ റോഡിന് സംഭവിച്ച വീഴ്ച ജനങ്ങളില്‍ പ്രതിഷേധം നിറച്ചിരിക്കുകയാണ്.