ഇനിമുതല്‍ ഈ ശബ്ദങ്ങള്‍ സിനിമയില്‍ ഉണ്ടാകില്ല

single-img
13 February 2015

Censഅശ്ലീലവും അസഭ്യവുമായ പതിമൂന്ന് ഇംഗ്ലീഷ് പ്രയോഗങ്ങളും പതിനഞ്ച് ഹിന്ദി പ്രയോഗങ്ങളും വിലക്കിക്കൊണ്ട് സിനിമകളിലെ സംഭാഷണങ്ങള്‍ക്ക് പുതിയ നിയന്ത്രണവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തി. ഇതു കാണിച്ച് മുഴുവന്‍ ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും എല്ലാ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നോട്ടീസ് കൈമാറിയിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് വിലക്കിയിട്ടുള്ള പ്രയോഗങ്ങള്‍ക്കും അവയുടെ പ്രാദേശിക വകഭേദങ്ങള്‍ക്കും വിലക്കുണ്ടാകും. ഈ വാക്കുകള്‍ സംഭാഷണങ്ങളില്‍ ഉണ്ടായാല്‍ നീക്കുകയോ ബീപ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് വിലക്കിയ പദപ്രയോഗങ്ങള്‍ ഇവയാണ്‌

censor