ടോള്‍ രഹിത ഇന്ത്യ യാഥാര്‍ത്ഥ്യമാകുന്നു; വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
22 December 2014

05_tvki_toll_2_jpg__856042fപ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന ബസസ്ും ചരക്കു വാഹനങ്ങളും ഒഴികെയുള്ള സ്വകാര്യ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഇതു സംബന്ധിച്ചുള്ള ഫയല്‍ പ്രധാനമന്ത്രിയുടെ മുന്നിലാണെന്നും യഥാസമയം തീരുമാനം ഉണ്ടാകുമെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പറഞ്ഞു.

സ്വകാര്യവാഹനങ്ങളെ ടോളുകളില്‍നിന്ന് ഒഴിവാക്കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം മറ്റു ചില രീതികളിലൂടെ തിരിച്ചു പിടിക്കാനാണ് കേന്ദ്രര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വിലയില്‍ നിലവില്‍ രണ്ടു രൂപയാണ് സെസെന്നുള്ളത് ഒരു രൂപ കൂടി ഇനിമുതല്‍ ഈടാക്കാനും പുതിയതായി സ്വകാര്യ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വിലയുടെ രണ്ടുശതമാനം തുക ഒറ്റത്തവണ ഫീസായി അടയ്ക്കാനുള്ള നിയമവും കേന്ദ്രസര്‍ക്കാര്‍ പാസാക്കും. മാത്രമല്ല നിലവിലുള്ള വാഹന ഉടമകളില്‍നിന്ന് ഒറ്റത്തവണ വിഹിതമായി 1000 രൂപയും ഈടാക്കും.

സര്‍ക്കാര്‍ ഖജനാവിന് ടോള്‍ ഉപേക്ഷിക്കുന്നതിലൂടെ വരുന്ന 27000 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഇത്തരത്തില്‍ പരിഹരിക്കാമെന്നും പ്രധാനമന്ത്രിയുടെ പരിഗണനയിലുള്ള ഈ നിര്‍ദേശങ്ങള്‍അംഗീകരിക്കപ്പെടുകയാണെങ്കില്‍, 2014-15 കാലയളവില്‍ത്തന്നെ 32,609 കോടി രൂപ സര്‍ക്കാരിന് ഈ വിധതത്തില്‍ ലഭിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. !