നിയുക്ത ഗവര്‍ണര്‍ പി. സദാശിവം തലസ്ഥാനത്ത് എത്തി

single-img
5 September 2014

Sadasivamസംസ്ഥാനത്തെ നിയുക്ത ഗവര്‍ണര്‍ പി.സദാശിവം കേരളത്തിലെത്തി. വൈകുന്നേരം ആറിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സദാശിവത്തിനു ഗാര്‍ഡ് ഓഫ് ഓണറോടെ ഔപചാരികമായ വരവേല്‍പ്പു നല്‍കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, പി.കെ. അബ്ദുറബ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, സംസ്ഥാന പോലീസ് മേധാവി കെ. എസ്. ബാലസുബ്രഹ്മണ്യന്‍, പൊതുഭരണവകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സൈനിക ഉദ്യോഗസ്ഥര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാനെത്തിയിരുന്നു.