ദൂരദർശനിൽ ഇനി സുതാര്യകേരളമില്ല;മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടി കേന്ദ്രത്തിന്റെ രാഷ്ട്രീയ പാര

single-img
20 August 2014

skപത്തു വര്‍ഷമായി നടന്നുവന്ന മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിക്ക് കേന്ദ്രത്തിന്റെ രാഷ്ട്രീയ പാര.കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണു ദൂരദർശനിൽ പരിപാടി തുടരാനുള്ള അനുമതി തടഞ്ഞു.ഇടതു വലതു സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചിരുന്നപ്പോഴെല്ലാം തടസ്സം കൂടതെ നടന്നിരുന്ന പരിപാടിയാണിത്.യുഡിഎഫ് സര്‍ക്കാരിനു മേല്‍ക്കൈ നല്‍കുന്ന രാഷ്ട്രീയ പരുപാടിയാണെന്ന് പറഞ്ഞാണു കേന്ദ്രം ദൂരദർശനിൽ പരിപാടി തുടരാനുള്ള അനുമതി നിഷേധിച്ചത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു സുതാര്യകേരളം നിർത്തി വെച്ചിരുന്നത്.ബിജെപി അധികാരത്തിൽ എത്തി മൂന്ന് മാസം കഴിഞ്ഞിട്ടും പരിപാടി തുടരാൻ അനുമതി നൽകിയില്ല

ഉദ്യോഗസ്ഥന്‍മാരുമൊത്തിരുന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുകയും ഉദ്യോഗസ്ഥരുമായി അപ്പോള്‍ തന്നെ സംസാരിച്ച് പരിഹാരം നിര്‍ദ്ദേശിക്കുകയും അത് ലൈവായി ടിവിയില്‍ കാണിക്കുകയും ചെയ്യുന്ന പരിപാടിയാണ് സുതാര്യ കേരളം. സാധാരണക്കാരായ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള അവസരമാണു കേന്ദ്രനടപടിയോടെ ഇല്ലാതായത്