കോടതിവിധി: വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി

single-img
18 August 2014

KODIYERI_BALAKRISHNANപുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാരിനെതിരായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോടതിവിധി സര്‍ക്കാരിനു തിരിച്ചടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ല്‌സ്ടു സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത് മന്ത്രിസഭ കൂട്ടായിട്ടാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.