പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാരി സമ്മാനം

single-img
6 June 2014

sareeപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വക സാരി സമ്മാനം. കഴിഞ്ഞയാഴ്ച പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് മോദിയുടെ ക്ഷണം സ്വീകരിച്ചെത്തിയ ഷെരീഫ്, നാട്ടിലെത്തിയ ശേഷമാണ് തൂവെള്ള നിറമുള്ള സാരി ഹീര ബെന്നിന് അയച്ചുകൊടുത്ത്. മോദിതന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

 

ഷെരീഫ് മനോഹരമായ ഒരു സാരി അമ്മയ്ക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹത്തെ നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ഷെരീഫിന്, അദ്ദേഹത്തിന്റെ അമ്മയ്ക്ക് നല്‍കാനായി മോദി ഷാള്‍ കൊടുത്തുവിട്ടിരുന്നു. ഷെരീഫിന്റെ മകള്‍, മുത്തശ്ശിക്ക് ഷാള്‍ നല്‍കിയതിന് മോദിയെ നന്ദിയും അറിയിച്ചു.