കണ്ണിലും മൂക്കിലും ചെവിയിലും മുളകുപൊടി തിരുകി ലഹരി കണ്ടെത്തിയിരുന്ന യുവാവ് മരിച്ചു

single-img
28 May 2014

chilly-powderചുണ്ടിനും മോണയ്ക്കുമിടയില്‍ തിരുകി വെച്ച് ലഹരികണ്ടെത്തുന്ന ശംഭു ഖൈനി പാന്‍മസാലയുടെ കാലമൊക്കെ കഴിഞ്ഞു. അതിലും വീര്യം കൂടിയ വസ്തുക്കളിലും അതുവയ്ക്കാന്‍ മറ്റവയവങ്ങളിലുമാണ് ഇപ്പോള്‍ ലഹരിപ്രിയരുടെ നോട്ടം. അതിനുദാഹരണമാണ് കണ്ണിലും മൂക്കിലും ചെവിയിലും മുളകുപൊടി തിരുകി ആനന്ദം കണെ്ടത്തിയിരുന്ന ആദിവാസി യുവാവിന്റെ മരണം.

അഗളി പോത്തുപ്പാടി മൂപ്പന്‍കുന്നില്‍ ചാത്തമൂപ്പന്‍ -കാളി ദമ്പതികളുടെ മകന്‍ കുറുമ്പന്‍(40) ആണ് മരിച്ചത്. രോഗബാധിതനായിരുന്ന കുറുമ്പന്‍ രണ്ടാഴ്ചയോളമായി കിടപ്പിലായിരുന്നു. കറുമ്പന്‍ അഗളി, കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കറുമ്പന്റെ കൂടെ നില്ക്കാനാളില്ലെന്ന കാരണത്താല്‍ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

ആശുപത്രിയില്‍ ശ്വാസകോശ നീര്‍ക്കെട്ടുമായെത്തിയ ഇയള്‍ക്ക് ചെറിയ മാനസികവൈകല്യം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കടകളില്‍ വിറകുവെട്ടിവിറ്റ് ഉപജീവനം നടത്തുന്ന ഇയാര്‍ വിവാഹിതനാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ അവശനിലയിലായ കുറുമ്പനെ വീട്ടിലെത്തിയും ശുശ്രൂഷിച്ചിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം ഊരുവക ശ്മശാനത്തില്‍ നടത്തും.