പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ചു

single-img
17 May 2014

manmohan singhലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് വന്‍ പരാജയമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ചു. ഉച്ചയ്ക്ക് 12.45-ന് അദ്ദേഹം രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് തന്റെ രാജി സമര്‍പ്പിച്ചു. അതേസമയം, പുതിയ സര്‍ക്കാരുണ്ടാകുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്രമന്ത്രിസഭയുടെ അവസാനയോഗം മന്‍മോഹന്‍ സിംഗ് വിളിച്ചുകൂട്ടിയിരുന്നു.

രാജിവയ്ക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതി അദ്ദേഹത്തിന് ഇന്ന് ഉച്ചവരെ സമയം നല്കിയതെന്ന് രാഷ്ട്രപതിഭവന്‍ പ്രസ് സെക്രട്ടറി വേണു രാജാമണി അറിയിച്ചു.