നെജീരിയയില്‍ തീവ്രവാദികള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി
16 April 2014
നൈജീരിയയില്‍ മുസ്‌ലിം തീവ്രവാദ സംഘടനയായ ബൊക്കോ ഹരാം 100 ലേറെ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കന്‍ നൈജീരിയിലെ ബോര്‍ണോയില്‍ ചിബോക്ക ഗവ. ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ടുപോയത്.
ബോര്‍ണോയില്‍ തിരക്കുള്ള ബസ് സ്റ്റേഷനില്‍ ബോംബ് സ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ തികയുംമുമ്പാണ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്. ഈ സ്‌ഫോടനത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളിന് നേര്‍ക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് തീവ്രവാദികള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്.