അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി

single-img
12 March 2014

പിന്നെ ഈ രേഖകളിലെ പ്രധാനപ്പെട്ട ഒരു കാര്യം എല്ലാ വര്‍ഷവും ഇവരുടെ വിദേശനിക്ഷേപങ്ങളില്‍ നിന്നും വരുന്ന വരുമാനം ശരാശരി ഇരുപതുകോടി രൂപയാണ് എന്നതാണ്. ഇത്രയും രൂപ വരുമാനം വരണമെങ്കില്‍ മഠത്തിന്റെ പേരില്‍ വിദേശത്ത് ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്നു വേണം കണക്കാക്കാന്‍.ഇതൊക്കെ കണക്കുകളില്‍ കാണിക്കുന്ന വരുമാനവും നിക്ഷേപങ്ങളുമാണ്.കണക്കില്‍പ്പെടാത്തവ എത്രയെന്നു കണ്ടെത്താന്‍ ഇനിയും വിശദമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.

സുനാമി ദുരിതാശ്വാസത്തിന്റെ പേരില്‍ മഠം ചിലവഴിച്ചത് നൂറുകോടി രൂപയാണെന്ന് വ്യാപകപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.പരമാവധി 30 കോടി രൂപയില്‍ക്കൂടുതല്‍ ഇതിലേയ്ക്കായി അവര്‍ ചിലവിട്ടിട്ടില്ല എന്ന് കണക്കുകള്‍ ഒന്നോടിച്ചു നോക്കിയാല്‍ തന്നെ മനസ്സിലാകും.സുനാമി ദുരിതാശ്വാസം എന്ന പേരില്‍ മഠം കാട്ടിക്കൂട്ടിയ തട്ടിപ്പുകളുടെ നേരിട്ട് കണ്ടറിഞ്ഞ കഥകളുമായി അന്വേഷണപരമ്പര തുടരും. (വിവരങ്ങള്‍ക്ക് കടപ്പാട് : http://fcraonline.nic.in/fc3_amount.aspx )

  1. അമ്മയുടെ വിശുദ്ധനരകം ഒരു സ്വയം പ്രഖ്യാപിതരാജ്യം : മഠത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഉള്ളറകള്‍ തേടി ഇ-വാര്‍ത്തയുടെ അന്വേഷണ പരമ്പര തുടങ്ങുന്നു
  2. അമ്മയുടെ വിശുദ്ധനരകം അന്വേഷണപരമ്പര: മഠം ക്ലാപ്പന പഞ്ചായത്തിലെ 49 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ
  3. മഠത്തിനു നെൽപ്പാടം നികത്താന്‍ അനുമതി നല്‍കി കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് : അമ്മയുടെ വിശുദ്ധനരകം അന്വേഷണ പരമ്പര തുടരുന്നു