മുംബൈയില്‍ ഭീകരവിരുദ്ധ പരിശീലനകേന്ദ്രം തുടങ്ങാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചു

single-img
13 February 2014

nsgഭീകരാക്രമണങ്ങള്‍ നേരിടുന്നതിനു കമാന്‍ഡോകള്‍ക്കു പരിശീലനം നല്‍കുന്നതിനായി മുംബൈയില്‍ ഭീകരവിരുദ്ധ പരിശീലനകേന്ദ്രം തുടങ്ങാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. പടിഞ്ഞാറന്‍ മുംബൈയിലെ ഗോര്‍ഗാവില്‍ 98.6 ഏക്കറിലാകും കേന്ദ്രം സ്‌ഥാപിക്കുക. പരിശീലനത്തിനു പുറമേ അടിയന്തരഘട്ട നടപടികള്‍ക്കുള്ള സംഘത്തെയും ഇവിടെ സജ്‌ജമാക്കും.

മുംബൈ, നവിമുംബൈ, പുനെ, താനെ, നാസിക്‌, നാഗ്‌പുര്‍ തുടങ്ങിയവയടക്കം സംസ്‌ഥാനത്തെ പ്രമുഖനഗരങ്ങളില്‍ ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായ സാഹചര്യത്തിലാണു പരിശീലനകേന്ദ്രം തുടങ്ങുന്നതെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.