ആദായനികുതി വെട്ടിപ്പ് കേസ്:തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വിചാരണചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

single-img
30 January 2014

jyaആദായനികുതി വെട്ടിപ്പ് കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വിചാരണചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണാ നടപടികള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടില്‍ തന്നെയാവണം വിചാരണ നടക്കേണ്ടത്. 1993 -94 സാമ്പത്തിക വര്‍ഷത്തില്‍ ജയലളിത നികുതി ക്രമക്കേട് നടത്തിയെന്നാണ് കേസ്. ഈ വര്‍ഷങ്ങളില്‍ വരുമാനം സംബന്ധിച്ച രേഖകള്‍ ആദായ നികുതിവകുപ്പിന് നല്‍കാത്തതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ആ കാലയളവില്‍ ആദായനികുതി നല്‍കാന്‍തക്ക വരുമാനം ഉണ്ടായിട്ടില്ലന്നെും അതിനാലാണ് വരുമാന വിവരങ്ങള്‍ നല്‍കാതിരുന്നതെന്നുമാണ് ജയലളിതയുടെ വാദം.കേസിന് ആസ്പദമായ വര്‍ഷങ്ങളില്‍ താന്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ളെന്നും വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്. 1996, 1997 വര്‍ഷങ്ങളിലാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജയലളിതക്കും സഹായി എന്‍.ശശികലക്കുമെതിരെ ആദായനികുതി വകുപ്പ് കേസെടുത്തത്.