ലോക് സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് കേരളത്തിൽ 12 മുതൽ 18 സീറ്റ് വരെ നേടും എന്ന് സി എൻ എൻ -ഐ ബി എൻ സർവ്വേ.
21 January 2014
ലോക് സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് കേരളത്തിൽ 12 മുതൽ 18 സീറ്റ് വരെ നേടും എന്ന് സി എൻ എൻ -ഐ ബി എൻ സർവ്വേ. 2 മുതൽ 8 സീറ്റ് വരെ മാത്രമേ എൽ ഡി എഫ്ന് ലഭിക്കും എന്നും സർവ്വേ പറയുന്നു.തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകൾ യു ഡി എഫ് നേടും എന്ന് സർവ്വേ പറയുന്നു.അതെ സമയം എൽ ഡി എഫ്ന് 31 ശതമാനവും എ എ പി ഉൾപെടെ ബാക്കി ഉള്ളവർ 14 ശതമാനം വോട്ടുകൾ നേടും.എൽ ഡി എഫ്ന്റെ സോളാർ സമരതിന് എതിരായിരുന്നു ജനങ്ങൾ എന്നും സർവ്വേ ചൂണ്ടി കാണിക്കുന്നു.
ഉമ്മൻ ചാണ്ടി ജനപ്രിയനായ മുഖ്യമന്ത്രി ആണ് എന്നും 50 ശതമാനം പേര് യു ഡി എഫ് ഭരണത്തിൽ തൃപ്തരല്ല എന്നും സർവ്വേ പറയുന്നു.22 ശതമാനം പേർ എ എ പി തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നു. മോഡിയെകാൾ കേരളത്തിൽ ജനങ്ങൾ പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയെ ആണ് എന്നും സി എൻ എൻ -ഐ ബി എൻ സർവ്വേ പറയുന്നു.