ശാരദാ ചിട്ടിതട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം വേണമെന്നു കോണ്‍ഗ്രസും

single-img
29 November 2013

wbpcc-presidentപശ്ചിമബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം വേണമെന്നും പണം ആരു കൊണ്ടുപോയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണെ്ടന്നും കോണ്‍ഗ്രസ്. ഇത്ര വലിയ അഴിമതി സംബന്ധിച്ച സത്യം സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂവെന്നു സംസ്ഥാന പിസിസി അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
തൃണമൂല്‍ എംപി കുനാല്‍ ഘോഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഭരണകക്ഷി ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. തൃണമൂല്‍ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെയും എംഎല്‍എമാരെയും വേട്ടയാടുകയാണെന്നും ഭട്ടാചാര്യ ആരോപിച്ചു. ഇതിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്നും അവര്‍ കരുതുന്നുണെ്ടങ്കില്‍ അതു തെറ്റാണ്. അധികാരത്തിനും പണത്തിനുംവേണ്ടി പാര്‍ട്ടി വിട്ടവര്‍ പാര്‍ട്ടിയിലെ മാലിന്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.