ഇമ്രാന്റെ പാര്‍ട്ടിയിലെ വനിതാ നേതാവ് വെടിയേറ്റു മരിച്ചു

single-img
20 May 2013

Sahraമുന്‍ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകരിലൊരാളായ വനിതാ നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. പാര്‍ട്ടിയുടെ സിന്ധ് പ്രവിശ്യാ വൈസ് പ്രസിഡന്റ് സഹ്‌റ ഷഹീദ് ഹുസൈനു(60)നേര്‍ക്ക് സ്വവസതിയില്‍വച്ച് രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം സഹ്‌റയുടെ കൊലപാതകത്തിനു പിന്നില്‍ എംക്യുഎം പാര്‍ട്ടി നേതാവ് അല്‍താഫ് ഹുസൈന്‍ നേരിട്ടുത്തരവാദിയാണെന്ന് ഇമ്രാന്‍ഖാന്‍ ആരോപിച്ചു.