ഗാങ്‌സ്റ്ററില്‍ മീരയില്ല

single-img
23 April 2013

സംവിധായകന്‍ ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗാങ്‌സ്റ്ററില്‍ നടി മീര ജാസ്മിന്‍ അഭിനയിക്കില്ലെന്ന് സ്ഥിരീകരണം. മമ്മൂട്ടി അധോലോക നേതാവായെത്തുന്ന ചിത്രത്തില്‍ മീരയായിരിക്കും നായിക എന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് സിനിമയുടെ അണിയണപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തില്‍ ആരൊക്കെ അഭിനയിക്കും എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് വിശദീകരണം. എന്നാല്‍ മീര ജാസ്മിനെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയതാണെന്ന അഭ്യൂഹവും ശക്തമാണ്. മീരയ്ക്കു പകരം റിമാ കല്ലിങ്കല്‍ മമ്മൂട്ടിയുടെ നായികയാകുമെന്നാണ് ഇപ്പോള്‍ വാര്‍ത്ത പരക്കുന്നത്.
സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയില്‍ സഹകരിക്കാതെ ഉഴപ്പിയ മീരയ്‌ക്കെതിരായ നടപടി ആയാണ് ഗാങ്സ്റ്ററില്‍ നിന്നുള്ള പുറത്താകല്‍ ചേര്‍ത്തുവായിക്കപ്പെടുന്നത്.
ആഷിഖ് അബു ഇപ്പോള്‍ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ്. ഇടുക്കി ഗോള്‍ഡ് പൂര്‍ത്തിയായ ശേഷം ഒക്ടോബര്‍ അവസാനത്തോടെയായിരിക്കും ഗാങ്‌സ്റ്റര്‍ ഷൂട്ടിങ്ങ് തുടങ്ങുന്നത്.