കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽ നിന്ന്‌ 1000 കോടിയോളം രൂപയുടെ കരാർ: മന്ത്രി പി രാജീവ്

single-img
17 May 2024

കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽ നിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ചതായി മന്ത്രി പി രാജീവ്. സംസ്ഥാനത്തേക്ക് ഇതുപോലെയുള്ള വലിയ കരാറുകൾ എത്തിച്ചേരുന്നത് നമ്മുടെ നാട്ടിലെ എം എസ് എം ഇ സംരംഭങ്ങൾക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണ് എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓർഡർ 2026 അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് കൊച്ചിൻ ഷിപ് യാർഡ് പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ യൂറോപ്പിൽനിന്നുതന്നെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ രൂപകൽപ്പന ചെയ്യാനും നിർമിക്കാനുമായുള്ള 500 കോടിയുടെ കരാറും കൊച്ചി കപ്പൽശാലയ്‌ക്ക്‌ ലഭിച്ചിരുന്നു.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നതായും രാജീവ് ഫേസ്ബുക്കിൽ എഴുതി .