ഫാൻഡ്രി എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകരുടെ നിരയിൽ കസേര വലിച്ചിട്ടിരുന്ന ചലച്ചിത്രകാരനാണ് നാഗരാജ് മഞ്ജുളെ. 2013-ലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം ഈ മറാഠി സംവിധായകന് ലഭിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെ ദളിത് ജീവിതങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കുന്നത്. ദുരഭിമാനക്കൊല പ്രമേയമാക്കിയ സൈറാത് എന്ന ചിത്രം മറാഠി ഭാഷയിലെ എക്കാലത്തെയും മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജൂറിയായാണ് അദ്ദേഹം ഇത്തവണ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്
